പഞ്ചാബ് കിംഗ്സിൻ്റെ പുതിയ പരിശീലകൻ ട്രെവർ ബെയ്ലിസ്
പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. സൺറൈസേഴ്സ് ഹൈദരബാദിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്ലിസ് ആണ് വരുന്ന സീസൺ മുതൽ പഞ്ചാബ് കിംഗ്സിൻ്റെ പുതിയ പരിശീലകൻ. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ബെയ്ലിസ് എത്തുന്നത്.ഐപിഎൽ ഏറെ പരിചയമുള്ള പരിശീലകനാണ് ബെയ്ലിസ്. 2012ലും 14ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമ്പോൾ ബെയ്ലിസ് ആയിരുന്നു പരിശീലകൻ. സിഡ്നി സിക്സേഴ്സിന് ബിഗ് ബാഷ് കിരീടവും ഇംഗ്ലണ്ട് ടീമിന് ഏകദിന ലോകകപ്പും നേടിക്കൊടുത്തിട്ടുണ്ട്.