എല്ലാ ബസ് ഡ്രൈവർമാർക്കും മാനസിക നില പരിശോധന നിർബന്ധമാക്കണം.. പൊതു ഗതാഗത സംരക്ഷണ സമിതി.

ജനറൽ സെക്രട്ടറി മൊയ്തീൻകോയ വെളിമുക്ക്


മാനസിക ക്ഷമത പരിശോധന നിർബന്ധമാക്കും വിധം പുതിയ ലൈസൻസ് നൽകുന്ന സമ്പ്രദായത്തിന് തുടക്കം കുറിക്കണം.
ഇന്നത്തെ ബസ് ഡ്രൈവർമാരിൽ നല്ലൊരു ശതമാനം മാനസികമായി പ്രശ്നമുള്ളവരാണെന്നും, നിലവിലെ വ്യവസ്ഥകളും ചട്ടങ്ങളുംവഴി മാനസിക വെല്ലുവിളി ഇവരെകൂടുതൽ ബാധിക്കുന്നുണ്ടെന്നും പൊതുപതാഗത സംരക്ഷണ സമിതി യോഗംഅഭിപ്രായപ്പെട്ടു.
പൊതുഗതാഗത സർവീസുകളെ നിലനിൽപ്പും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് ഡ്രൈവർമാർക്ക് പരിശീലത്തിനോടൊപ്പം അവരുടെ മാനസികനില എത്രത്തോളം കരുത്താ ർജിച്ചതാണെന്നു പരിശോധനയിലൂടെ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുഗതാഗത സംരക്ഷണ സമിതി മലപ്പുറം ജില്ലാ പ്രസിഡണ്ടായി കുഞ്ഞാലൻ വെന്നിയൂർ, ജനറൽ സെക്രട്ടറിയായി മൊയ്തീൻ കോയ വെളിമുക്ക് എന്നിവരെ(2023-24) പുതിയ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.
ബസ് ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിച്ചതിന് ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ടോ, ഇമ്പോസിഷൻ എഴുതി കൊണ്ടോ ഫലമുണ്ടാക്കില്ലെന്നും മനോഭാവമാണ് മാറേണ്ടത്.
മദ്യവും ഡ്രഗ്ഗും അടിച്ചു ബസ്സോടിക്കുന്ന ഡ്രൈവർമാരുടെ എണ്ണം കൂടി വരികയാണ്.
ഇപ്പോഴും വിദ്യാലയങ്ങളിൽ സിലബസിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. ഭാവിയിലെങ്കിലും അച്ചടക്ക ബോധത്തോടെയുള്ള വാഹനം ഓടിക്കുന്ന തലമുറയെ നമുക്ക് സൃഷ്ടിക്കാൻ പൊതുഗതാഗത നിയമം പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
സദറുദ്ദീൻ പുല്ലാളൂർ യോഗം ഉദ്ഘാടനം ചെയ്തു. കുഞ്ഞാലൻ വെ ന്നിയൂർ അധ്യക്ഷതവഹിച്ചു. മൊയ്തീൻ കോയ വെ ളിമുക്ക് റിപ്പോർട് അവതരണം നടത്തി.കുഞ്ഞികൃഷ്ണൻ നമ്പൂതിരി, പി സുരേന്ദ്രൻ, കെ പി വാസുദേവൻ, പറമ്പിൽ മുഹമ്മദലി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇