പൊതുഗതാഗത സംവിധാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറ നിർബന്ധമാക്കണം : പ്രമേയം പാസ്സാക്കി എൻ സി ഡി സി.

കോഴിക്കോട് : രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറ നിർബന്ധമാക്കണമെന്ന് എൻസിഡിസി സർക്കാരിനോട് അഭ്യർത്ഥിച്ചു. നമ്മുടെ രാജ്യത്തെ പല പൊതുഗതാഗത സംവിധാനത്തിലും ആളുകളെ ചൂഷണം ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്ത് മുഴുവൻ പൊതുഗതാഗത മാർഗങ്ങളിലും ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി പ്രമേയം പാസ്സാക്കി. യാത്ര ചെയ്യുമ്പോഴുള്ള അച്ചടക്കം നിലനിർത്താൻ ഈ ക്യാമറ സഹായിക്കുമെന്ന് സുധ മേനോൻ അഭിപ്രായപെട്ടു. ക്യാമറ സ്ഥാപിക്കുന്നത് പോലെ തന്നെ അതിന്റെ പ്രവർത്തനവും നിരീക്ഷണവും തുടർച്ചയായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ബാബാ അലക്സാണ്ടർ പറഞ്ഞു. ഇങ്ങനെയൊരു ക്യാമറ പൊതു ഗതാഗതത്തിൽ സ്ഥാപിക്കുന്നത് അപകടങ്ങളും അക്രമണങ്ങളും നിയന്ദ്രിക്കുമെന്ന് റിസ്വാനും ബിന്ദു സരശ്വതിയും അഭിപ്രായപെട്ടു. എൻസിഡിസിയുടെ പ്രതിനിധികളായ ബിന്ദു എസ്, സുധാ മേനോൻ, ഡോ. ശ്രുതി, ബാബ അലക്സാണ്ടർ, മുഹമ്മദ്‌ റിസ്വാൻ, എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇