സ്കൂൾ പരിസരം ശുചീകരിച്ച് പിടിഎ

തിരൂരങ്ങാടി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാലയ പരിസരം ശുചീകരണം നടത്തി പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ പിടിഎ.പ്രവർത്തനോദ്ഘാടനം എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ നിർവ്വഹിച്ചു.’മാലിന്യ മുക്തം എന്റെ കേരളം ‘ എന്ന ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.പിടിഎ പ്രസിഡന്റ് സി.വേലായുധൻ, പിടിഎ പ്രതിനിധികളായ എം.വി.സാദിക്ക്,പി.ലിനി,കെ.സന്ധ്യ,പി.സുഹാസിനി,സനിഷ സന്തോഷ്,ചാത്തപ്പൻ,എൻ.പി ലളിത, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇