fbpx

പി എസ് എം ഓ കോളേജ് ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു* *

തിരുരങ്ങാടി** :PSMO കോളേജ് ഹിസ്റ്ററി വിഭാഗം സംഘടിപ്പിച്ച IZinmàk 23 അസോസിയേഷൻ പരിപാടിമുൻ ഡിപ്പാർട്ട്മെന്റ് തലവനായിരുന്ന *ഡോ. കെ. കെ മുഹമ്മദ്‌ അബ്ദുൽ സത്താർ* ഉദ്ഘാടനം നിർവഹിച്ചു. ഫാത്തിമ ജെന്ന ടി പി ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി സ്വാഗതമർപ്പിച്ച് സംസാരിക്കുകയും, ചരിത്രവിഭാഗം മേധാവി എം സലീന അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും വേദിയിൽ നടന്നു.പ്രസ്തുത പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് *ജനാബ്. M k ബാവസാഹിബ്*, (ചെയർമാൻ പി. എസ്.എം. ഓ കോളേജ് ) കോളേജ് ചെയർമാൻ *മുമീസ്* പിഎസ്എംഓ കോളേജ് പ്രിൻസിപ്പൽ ഡോ അസീസ് കെ എന്നിവർ സംസാരിച്ചു.പ്രൊ.N K മുസ്തഫ കമാൽ പാഷ മെമ്മോറിയൽ അവാർഡ്, പി അബ്ദുൽ റഷീദ് മെമ്മോറിയൽ അവാർഡ്, നബീൽ മെമ്മോറിയൽ അവാർഡ്, നെറ്റ് &ജെ. ആർ. എഫ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്, ആർട്സ് &സ്പോർട്സ് ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.ഇൻഡർ ഡിപ്പാർട്മെന്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ *ഒച്ച* മാഗസിന്റെ പ്രകാശനവും വേദിയിൽ നടന്നു. നിരവധിചരിത്ര വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് *അർഷഹ് രണ്ടാംവർഷ ചരിത്ര വിദ്യാർഥി *നന്ദി പറഞ്ഞു