മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും അലുംനി അസോസിയേഷനും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ മനഃശാസ്ത്ര വിദക്ത രശ്മി ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ടി ഷാജു, ട്രെഷറർ അബ്ദുൽ അമർ കൗൺസിലിങ് സെൽ കോർഡിനേറ്റർമാരായ ഡോ മുസ്തഫാനന്ദ്, എം സലീന,സ്റ്റുഡന്റ് കോർഡിനേറ്റേഴ്സായ ആദിൽ,ഫെബിന,ഉമ്മുഹാനിയ,സഫ,അക്ഷയ് എം ,അൻസില എന്നിവർ സംസാരിച്ചു.