.പി എസ്.സി: അപേക്ഷ ഫീസ് ഇനി പ്രൊഫൈൽ വഴിഅടക്കാം

*തിരുവനന്തപുരം:* ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസ് പുനഃപരിശോധിക്കാനും പകർപ്പ് ലഭ്യമാക്കാനുമുള്ള അപേക്ഷകൾ പ്രൊഫൈൽ വഴി സമർപ്പിക്കാനുള്ള സൗകര്യം ഏപ്രിൽ 24 മുതൽ ലഭ്യമാകും.ഫീസ് ഓൺലൈൻ മുഖേന അടക്കാനുള്ള സൗകര്യവും പ്രൊഫൈലിലുണ്ടാകും. നിലവിൽ ഇ-മെയിൽ/തപാൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.സമർപ്പിക്കുന്ന അപേക്ഷയുടെ വിവിധ ഘട്ടങ്ങളും അന്തിമ തീരുമാനവും സോഫ്റ്റ്വെയർ മുഖേന ലഭ്യമാകും. ഇനി ഇ-മെയിൽ വഴി അപേക്ഷകൾ സ്വീകരിക്കില്ല. ഉത്തരസൂചികയുടെ പരാതിയിന്മേലുള്ള അപേക്ഷകൾ പ്രൊഫൈലിലൂടെ മാത്രമാണ് സ്വീകരിക്കുന്നത്. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കാൻ നേരത്തേ കമീഷൻ തീരുമാനിച്ചിരുന്നു.*
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇