പൊന്നിയിൻ സെൽവൻ;മൂന്ന് ദിവസത്തിൽ 230 കോടി
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ വിജയക്കുതിപ്പ് തുടരുന്നു. 230 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സെപ്തംബർ 30-ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിനം പിന്നിടുമ്പോഴാണ് ഈ നേട്ടം.ആദ്യദിനത്തിൽ തമിഴ്നാട്ടിൽനിന്നു മാത്രം 25.86 കോടി ചിത്രം നേടി. ഈ വർഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ‘പൊന്നിയിൻ സെൽവൻ’. അജിത് ചിത്രം ‘വലിമൈ’ ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ നേടിയത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് ‘വിക്ര’മിന്റെ ആദ്യദിന വരുമാനം.വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നു ചിത്രം ആദ്യദിനം വാരിയത്. അമേരിക്കൻ ബോക്സ് ഓഫിസിൽനിന്നു മാത്രം 15 കോടിയാണ് വരുമാനം.ആദ്യ ദിനം മുൻകൂർ ബുക്കിങിലൂടെ 17 കോടിയാണ് ‘പൊന്നിയിൻ സെൽവ’ന്റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണിൽ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിൻ സെൽവൻ തകർത്തത്. 15 കോടിയായിരുന്നു ‘വിക്ര’മിന്റെ ആദ്യദിനത്തിലെ മുൻകൂർ ബുക്കിങ് വരുമാനം.