യുവജന പ്രതിഷേധ സംഗമം നടത്തി
തിരൂരങ്ങാടി: സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്‌കോളര്‍ഷിപ്പ് ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജനസംഖ്യാനുപാതിക പ്രാതിനിത്യം നല്‍കുക എന്നി ആവശ്യങ്ങളുന്നയിച്ച് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധ സംഗമങ്ങള്‍ നടത്തി. കുണ്ടൂര്‍ അത്താണിക്കലില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഷീദലി തങ്ങള്‍ കണ്ണന്തള്ളി ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.റഹീം, അന്‍സാര്‍ കാവുങ്ങല്‍, ടി ശംസുദ്ധീന്‍ ഫൈസി, ജാഫര്‍ പനയത്തില്‍, കെ അഷ്‌റഫ്, അസ്ലം ഫൈസി, ഷുക്കൂര്‍ ഫൈസി, അമരേരി ഫഹദ് എന്നിവര്‍ സംസാരിച്ചു.