താനൂർ മുൻസിപ്പൽ വനിതാ ലീഗിൻറെ കഞ്ഞി വെച്ച് പ്രതിഷേധം

സംസ്ഥാന വനിതാ ലീഗിന്റെ ആഹ്വാനപ്രകാരംതാനൂർ മുൻസിപ്പൽ വനിതാ ലീഗ് ബസ്റ്റാൻഡ് പരിസരത്ത് അടുപ്പുകൂട്ടി കഞ്ഞി വെച്ച് പൊതു യാത്രക്കാർക്ക് വിതരണം ചെയ്തു.മുൻസിപ്പൽ വനിതാ ലീഗ് പ്രസിഡണ്ട് സുലൈഖ ലത്തീഫിന്റെ അധ്യക്ഷതയിൽ മണ്ഡലംവനിതാ ലീഗ് ജനറൽ സെക്രട്ടറി നസ്ല ബഷീർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാറിന്റെ വമ്പിച്ച വില കയറ്റത്തിൽപൊറുതിമുട്ടിയ വീട്ടമ്മമാരുടെ പ്രതിനിധികളാണ് ഇന്ന് തെരുവിൽ പ്രതിഷേധിച്ച് കഞ്ഞി വെക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.മണ്ഡലം വനിതാ ലീഗ് ഭാരവാഹികളായ നബീസ പനാട്ടിൽ, ലറീമത്ത്.മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സുബൈദ,ഫാത്തിമ,ഹസീന നാസറ സിദ്ദീഖ് |നജ്മത്ത് ഉമ്മുകുൽസുഅഫ്സത്ത് സഫിയ ബഷീർ,ഫാത്തിമത്ത് സുഹറ 1റഹീനI എന്നിവരുംമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി അഷ്റഫ് 1മുസ്ലിം മുനിസിപ്പൽ ജനറൽ സെക്രട്ടറി .പ ട്രഷറർ ടി വി കുഞ്ഞുട്ടി മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ മുഹമ്മദ് നിസാം, സാദിഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഇത്തവണ ഓണത്തല്ല് ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്തതിന്റെ പേരിൽ ആയിരിക്കുമെന്നും ഈ പ്രതിഷേധം വാർഡുകളിലെ വീടുകളിലേക്കും പടരണമെന്ന് മുൻസിപ്പൽ വനിതാ ലീഗ് ട്രഷറർ സംസാദ ബീഗം നന്ദി പ്രകടനത്തിൽഅഭിപ്രായപ്പെട്ടു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇