പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു

കോഴിക്കോട്*കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു വൈകിട്ട് 4 മുതൽ കെ.പി.കേശവമേനോൻ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ വൈകിട്ട് ആറിന് വീട്ടുവളപ്പിലാണ് സംസ്കാരം.ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. വടക്കൻ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾ നേടി. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. 23 സിനിമകൾ നിർമിച്ചു. ഹരിഹരൻ, ഐ.വി.ശശി, ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, പ്രിയദർശൻ, വി.എം.വിനു, രോഷൻ ആൻഡ്രൂസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോൻ, ജയരാജ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇