ദാറുൽ ഹുദാ ബിരുദ ദാന നേതൃസ്മൃതി സമ്മേളനത്തിന് പ്രോജ്ജ്വല തുടക്കം

.തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് സർവ്വകലാശാലയുടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ദാറുൽ ഹുദാ ക്യാമ്പസിൽ പ്രോജ്ജ്വല തുടക്കം കുറിച്ചു. സർവ്വകലാശാലയിൽ നിന്നും 12 വർഷത്തെ മത- ഭൗതിക പഠനം പൂർത്തിയാക്കിയ 26ാമത് ബാച്ചിലെ 211 പേർക്കാണ് ഹുദവി ബിരുദം നൽകുന്നത്.ദാറുൽ ഹുദാ ക്യാമ്പസിൽ നടന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. ലോക മുസ്ലിംകൾക്ക് തന്നെ നേത്രത്വം നൽകാൻ പ്രാപ്തരായ പണ്ഡിതരെയാണ് ദാറുൽ ഹുദ വാർത്തെടുക്കുന്നതെന്നും സാമ്പത്തികവും ശാരീരികവും മാനസികവുമായി ഇത്തരം സ്ഥാപനങ്ങളുടെ സ്ഥാപനത്തിന് വേണ്ടി സമൂഹം ആത്മാർഥമായി രംഗത്തിറങ്ങിയത് ലോക മുസ്ലിംകൾക്ക് തന്നെ മാതൃകയാണെന്നും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ചടങ്ങിൽ ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷ്യം വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട് , കെ.പി. എ. മജീദ് എം.എൽ. എ, കർണാടക സംസ്ഥാന ജമാഅത്തെ അഹ്‌ലുസ്സുന്ന ജനറൽ സെക്രട്ടറി മുഫ്തി ഖാസി മുഹമ്മദ് അലി മിസ്ബാഹി ജമാലി, മുനീർ സിൻസി കർണാടക, യു. ഷാഫി ഹാജി പ്രസംഗിച്ചു.ഡോ: യു.വി.കെ. മുഹമ്മദ് സ്വാഗതവും ഹംസ ഹാജി മൂന്നിയൂർ നന്ദിയും പറഞ്ഞു.ദാറുൽ ഹുദാ സ്ഥാപകരായ ഡോ: യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ എന്നിവരുടെ ഖബർ സിയാറത്തിന് സി. യൂസുഫ് ഫൈസി മേൽമുറി നേത്രത്വം നൽകി.ദാറുൽ ഹുദാ കമ്മറ്റി ട്രഷറർ കെ.എം. സൈതലവിഹാജി പുലിക്കോട് സമ്മേളന നഗരിയിൽ പതാക ഉയർത്തി.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.