പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിമൂന്നിയൂർ കൃഷിഭവനിൽ അദാലത്ത്

.മൂന്നിയൂർ:പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM KISAN) പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ട് ഇതുവരെ തുക ലഭിക്കാത്തവർക്കും കിട്ടിയതിനു ശേഷം തടസ്സപ്പെട്ടവർക്കും വേണ്ടി മൂന്നിയൂർ പഞ്ചായത്ത് കൃഷിഭവൻ ഓഫീസിൽ വെച്ചു 22/8/2023, 23/8/2023 ( ചൊവ്വ, ബുധൻ)തിയ്യതികളിലായി അദാലത്ത് നടത്തുന്നു. അദാലത്തിന് വരുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതാണെന്ന് മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ കെ.പി. വിനോദ് കുമാർ അറിയിച്ചു.സബ് സിഡി നിരക്കിൽ 50 രൂപക്ക് ഗുണമേൻമയുള്ള കുറ്റ്യാടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിതരണം നടന്ന് വരുന്നുണ്ടെന്നും ആവശ്യക്കാർ നികുതി ശീട്ടുമായി വരേണ്ടതാണെന്നും കൃഷി ഓഫീസർ അറിയിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇