താനൂരിൽ ഓട്ടിസം പാർക്കിന് ഒരുക്കങ്ങൾ തുടങ്ങുന്നു

താനൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കുവാനായി 70 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഓട്ടിസം പാര്‍ക്ക്.വാദ്യാഭ്യാസം ആശയ വിനിമയം പെരുമാറ്റ പ്രശ്‌നങ്ങള്‍ ഫിസിയോ തെറാപ്പി എന്നിവയില്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ പരിപാടി കൊണ്ടുദ്ദേശിക്കുന്നത്ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിക്കുകഓരോ കുട്ടിയേയും അവന്റെ തനതായ ആവശ്യത്തെ ആശ്രയിച്ച് വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യുക, ഈ കുട്ടികളെ പഠന പ്രക്രിയകളില്‍ ഉള്‍പ്പെടുത്തുന്നതിന് അദ്ധ്യാപകര്‍ക്ക് പിന്തുണ നല്‍കുക എന്നിവ ഓട്ടിസം പാര്‍ക്കിന്റെ ലക്ഷ്യങ്ങളാണ്പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് ഓട്ടിസം പാര്‍ക്കിന്റെ നിര്‍വ്വഹണച്ചുമതല. യാത്രാസൗകര്യവും പാര്‍ക്ക് നിര്‍മ്മിക്കാനുള്ള മറ്റ് ഭൗതിക സാഹചര്യങ്ങളുമുള്ള താനൂര്‍ ജി എല്‍ പി സ്‌കൂളില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കാനാവും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇