ഖുർആനിന്റെ സന്ദേശം സ്നേഹമാണ് വളർത്തുന്നത് : കെ.എൻ എം മർകസുദ്ദഅവ പ്രീ കോൺ മീറ്റ്

ചെമ്മാട് :വിശുദ്ധ ഖുർആൻ സമഗ്രമായ മാനവികദർശനത്തിന്റെ സന്ദേശമാണ് വിളിച്ചോതുന്നതെന്നും പരസ്പര സ്നേഹമാണ് മതത്തിന്റെ കാതൽ എന്നും കെ.എൻ. എം മർകസുദ്ദഅവ പ്രീ കോൺ മീറ്റ് അഭിപ്രായപ്പെട്ടു. പൗരോഹിത്യത്തിന് ഇസ്ലാമിൽ സ്ഥാനമില്ലെന്നും വിശ്വാസികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഒരു പുരോഹിതനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മനുഷ്യർക്കിടയിൽ സ്നേഹവും സൗഹാർദ്ദവും വളർത്താൻ എല്ലാവരും മുന്നോട്ട് വരണമെന്നും പ്രീ കോൺ മീറ്റ് ആവശ്യപ്പെട്ടു. വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ജില്ലാ പ്രവർത്തക ശിൽപ്പശാല പ്രീ കോൺ മീറ്റ് കെ.എൻ.എം. മർകസുദ്ദഅ് വ സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി. സുഹൈൽ സാബിർ , ടി.പി. ഹുസൈൻ കോയ , ജില്ലാ നേതാക്കളായ ടി. ആബിദ് മദനി, പി. മൂസക്കുട്ടി മദനി, ഹബീബ് നിരോൽ പാലം, സി.എം. അസ്മ ടീച്ചർ, നു ഹ് മാൻ ഷിബിലി ,ലുബ്ന, ഇ. ഒ ഫൈസൽ, കെ.പി.അബ്ദുൽ വഹാബ് എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

Photo:കെ.എൻ.എം. മർകസുദ്ദഅവ വെസ്റ്റ് ജില്ലാ സമിതി ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ജില്ലാ പ്രവർത്തക ശിൽപ്പശാല പ്രീ കോൺ മീറ്റ് സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്യുന്നു