മേൽ കൂരതകർന്ന് നിൽകുന്ന ശ്മശാനത്തിലെ സംസ്ക്കാരത്തിന് മുന്നേ കിടത്തുന്ന കെട്ടിടം

താനൂർ : താനൂർ നഗരസഭയുടെ പരിധിയിലുള്ള ഒട്ടും പ്പുറം ശ്മശാനം കാട്മൂടികുറുക്കന്മാമാരുടെ താവളമായി മാറിയിരിക്കുകയാണ്. 1975-76 വർഷത്തിൽ പഞ്ചായത്ത് അനുവദിച്ച ഒരു ഏക്കറോളം ഭൂമിയാണുള്ളത് , ശ്മശാന സ്ഥലത്ത് മരണപ്പെട്ടവരെ എത്തിച്ചാൽ കിടത്താനും ചടങ്ങുകൾ നടത്താനും ഒരു ചെറിയ കെട്ടിടം നിർമ്മിച്ച് നൽകിയത് ഇന്ന് മേൽ കൂര പൊളിഞ്ഞ് കിടക്കുകയാണ് , പ്രദേശം കാട് മൂടികിടക്കുന്നതിനാൽ സംസ്ക്കാര ചടങ്ങിനെത്തുന്നവർ ഭീതിയോടു കൂടിയാണ് ഇവിടെ നിൽകുന്നത് , നിരവധി തവണ ആവശ്യപ്പെട്ടിട്ടും വൈദ്യുതി കണക്ഷൻ പോലും അനുവദിച്ചിട്ടില്ല, സന്ധ്യയായാൽ ഇരുട്ടിന്റെ മറവിൽ ഭീകര അന്തരി ക്ഷമാണുള്ളത് , ശ്മശാനത്തിന് സമീപത്തുകൂടെ വൈദ്യുതി കണക്ഷൻ പോകുന്നുണ്ടങ്കിൽ അധികൃതർ മൗനം പാലിക്കുകയാണ് , ശ്മശാനത്തിന്റെ സംരക്ഷണ ചുറ്റുമതിൽ പല ഭാഗത്തും തകർന്നിട്ടുണ്ട് , മാത്രമല്ല ശ്മശാന ചുറ്റുമതിലിനോട് ചേർന്ന് അനുമതിയില്ലാതെ മത്സ്യ തൊഴിലാളി പുന:രധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി അശാസ്ത്രീയമായി വീട്നിർമ്മാണവും നടന്നു വരുന്നുണ്ട് , ശ്മാശനത്തിനോട് ബന്ധപ്പെട്ട് നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ട് , പ്രദേശത്തുള്ളവർ മരണപ്പെട്ടാൽ ശ്മശാനത്തിൽ സംസ്ക്കരിക്കുന്നത് കൂടാതെ പുറത്ത് നിന്നും അനാഥരായവർ മരണപ്പെട്ടാലും ഒട്ടുംപുറം ശ്മശാനത്തിലാണ് അധികൃതർ മറവ് ചെയ്യുന്നത്. അതിനുള്ള സൗകര്യം പ്രദേശത്തുകാർ ചെയ്ത് കൊടുക്കുന്നുണ്ട് , എന്നാൽ ശ്മശാനം സംരക്ഷിക്കാൻ അധികൃതർ തയ്യാറാവുന്നില്ല എന്നാണ് ശ്മശാനം സംരക്ഷണ ഉപദേശക സമിതി പറയുന്നത് , എത്രയും പെട്ടന്ന് ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്താനുള്ള കെട്ടിടം പുതുക്കിപണിയണമെന്നും .വൈദ്യുതി കണക്ഷനും ലൈറ്റും സ്ഥാപിക്കണമെന്നും ഒട്ടുംപുറം അംബേദ്കർ ഗ്രാമസമിതി ആവശ്യപ്പെട്ടു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇