പ്രവാസി ലീഗ് സേവന ദിനം സംസ്ഥാന തല ഉൽഘാടനം ചെമ്മാട്
തിരുരങ്ങാടി :പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ ദിനമായ ആഗസ്ത് ഒന്നിന്ന് നടക്കുന്ന പ്രവാസി ലീഗ് സേവനദിനത്തിന്റെ സംസ്ഥാന തല ഉൽഘാടനം ചെമ്മാട് വച്ച് നടത്തുവാൻ തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നിന് ചൊവ്വാഴ്ച പകൽ 10.30 ന് ചെമ്മാട് ശിഹാബ് തങ്ങൾ ഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ.മജീദ് എം.എൽ എ ഉൽഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ശിഹാബ്തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മത് കുട്ടി, മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് എന്നിവർ പ്രസംഗിക്കുംകേരളത്തിലെ പഞ്ചായത്ത് മണ്ഡലം തലങ്ങളിൽ ഹെൽപ് ഡെസ്ക് , സഹായ വിതരണം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയവയും ജില്ലാ കമ്മറ്റികളുടെ കീഴിൽ ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സുകളും സംഘടിപ്പിക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇