മുസ്ലിം ലീഗ്‌ പദയാത്രക്ക്‌ പ്രൗഡോജ്വല തുടക്കം

താനാളൂർ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കും നികുതി വർദ്ധനവിനുമെതിരെ മുസ്ലിം ലീഗ്‌ ജില്ലാ കമ്മിറ്റി നടത്തുന്ന സമരപ്പകലിന്റെ പ്രചരണാർത്ഥം താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി നടത്തുന്ന ദ്വിദിന പദയാത്രക്ക്‌ പ്രൗഡോജ്വല തുടക്കം. പുത്തൻ തെരുവിൽ നിന്ന് ജാഥാ ക്യാപ്റ്റൻ കെ.വി മൊയ്തീൻ കുട്ടിക്ക്‌ പതാക കൈമാറി താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ കെ.എൻ മുത്തു കോയ തങ്ങൾ പദയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ വി.പി.ഒ അസ്കർ മാസ്റ്റർ, പി അബ്ദുൽ കരീം ,പി ബഷീർ, ഫുആദ്‌, ഹക്കീം തങ്ങൾ, വി ആരിഫ്‌ പ്രസംഗിച്ചു. സമാപന സമ്മേളനം നിയോജക മണ്ഡലം ജനറൽ സിക്രട്ടറി എം.പി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.ടി.പി.എം മുഹ്സിൻ ബാബു, കുഞ്ഞു മീനടത്തൂർ, വി.പി ഗഫൂർ,ടി.കെ നസീർ , കെ.ഉവൈസ്‌, ജംഷി തുറുവായിൽ, മുഫീദ്‌ കെ.ടി ജാറം, കെ. ജാബിർ, പി അഷ്‌റഫ്‌ മീനടത്തൂർ, കെ.അലിഹസ്സൻ, തച്ചോത്ത്‌ റഷീദ്‌ ,സുലൈമാൻ ചാത്തേരി, തെയ്യമ്പാടി കുഞ്ഞിപ്പ, വി.പി അബു,ടി.പി റസാഖ്‌ ,മച്ചിങ്ങൽ സൈതലവി, റിയാസ്‌ കൂറമ്പത്ത്‌, എൻ.അഹമ്മദ്‌ ഹാജി, കെ.എൻ.എസ്‌ തങ്ങൾ,വി.പി ലത്തീഫ്‌, തൈക്കാട്ട്‌ റസാഖ്‌ ,വി അബ്ദുൽ ബാരി, കെ.മൊയ്തീൻ ഹാജി, എം.എം.കാസിം,അയ്യൂബ്‌ മീനടത്തൂർ, ബാപ്പുട്ടി മീനടത്തൂർ,തോട്ടുങ്ങൽ അബ്ദു റഹിമാൻ ഹാജി, കളത്തിൽ ബഷീർ, പി.പി റാസിഖ്‌, പി.എസ്‌ സൈനുദ്ധീൻ, അബ്ദു പകര, ഹനീഫ മൂച്ചിക്കൽ, കെ.മൊയ്തീൻ കുട്ടി നേതൃത്വം നൽകി. പദയാത്ര ശനിയാഴ്ച അരീക്കാട്‌ തലപ്പറമ്പിൽ നിന്ന് പ്രയാണം ആരംഭിച്ച്‌ താനാളൂരിൽ സമാപിക്കും.താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി നടത്തിയ പദയാത്ര കെ.എൻ മുത്തു കോയ തങ്ങൾ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ കെ.വി മൊയ്തീൻ കുട്ടിക്ക്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇