നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു

. കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി “ഐ ലവ് മൈ ഇന്ത്യ” എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ 9 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. പോസ്റ്ററുകൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി 2023 ഓഗസ്റ്റ് 12 ആണ്. വിജയികൾക്ക് ആകർഷകമായ ഗിഫ്റ്റ് ഹാംപറുകൾ സമ്മാനമായി ലഭിക്കും. പോസ്റ്ററുകൾ +917356606446 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് +917356606446 ബന്ധപ്പെടാം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇