ഈ മരം എന്റെ മരം! വ്യത്യസ്തമായ തനതു പ്രവർത്തനവുമായി
പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ…
തിരൂരങ്ങാടി: വ്യത്യസ്തമായ ഒരു തനതു പ്രവർത്തനവുമായി
പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ…
വീട്ടിൽ സ്വന്തമായി ഒരു ചെടിയെ പരിപാലിച്ച് ആ സസ്യത്തെ ചങ്ങാതിയായി കണ്ട് വിവിധ വ്യവഹാര രൂപങ്ങളിലൂടെ ആ ചെടിയുമായി സംവദിച്ച് പതിപ്പ് തയ്യാറാക്കിയിരിക്കയാണ് കുരുന്നുകൾ…. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഈ ഉദ്യമത്തിൽ പങ്കാളികളായി.കത്തിലൂടെയും , സംഭാഷണത്തിലൂടെയും,കഥയായും,കവിതയായും,വർണ്ണനയിലൂടെയും,ചിത്ര രചനയിലൂടെയും ചെടിയുമായുള്ള തങ്ങളുടെ ചങ്ങാത്തം ഊട്ടിയുറപ്പിച്ചാണ് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയത്.പ്രധാനധ്യാപിക
എം.ഷൈലജ പതിപ്പ് പ്രകാശനം ചെയ്തു.അധ്യാപകരായ കെ.കെ റഷീദ്, എൻ.പി ലളിത
എന്നിവർ സംബന്ധിച്ചു.