തെരുവോരങ്ങളിൽ പറവകൾക്ക് തണ്ണീർക്കുടമൊരുക്കി കുട്ടിക്കൂട്ടം

തിരൂരങ്ങാടി:വേനൽ കടുത്തു വരുന്നതോടെ പറവകൾക്കാശ്വാസമേകാൻ തെരുവോരങ്ങളിൽ തണ്ണീർക്കുടമൊരുക്കി കനിവിന്റെ മാതൃകയൊരുക്കി പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ കുരുന്നുകൾ രംഗത്തെത്തി.പ്രധാനധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു.ബി.എച്ച്.എം. ഐടിഇ കണ്ണമംഗലം അധ്യാപക വിദ്യാർത്ഥികളായ കെ.ജിജിത,ശാദി മുഹമ്മദ്, ഫാത്തിമ ഫിദ, സി.നിമിഷ എന്നിവർ നേതൃത്വം നൽകി.

Comments are closed.