രുചിക്കാം രസിക്കാം”. പാനീയ മേള നടത്തി “


തിരൂരങ്ങാടി:പുകയൂർ ജിഎൽപി സ്കൂളിൽ പാനീയ മേള സംഘടിപ്പിച്ചു.’നല്ല ആരോഗ്യത്തിന് നല്ല പാനീയങ്ങൾ ‘ എന്ന ആശയത്തെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.കൃത്രിമ പാനീയങ്ങൾക്കെതിരായുള്ള ബോധവൽക്കരണം ലക്ഷ്യം വെച്ച് പഴമയുടെ തനതു പെരുമയിൽ തയ്യാറാക്കിയ 60 ൽ പരം നാടൻ പാനീയങ്ങളാണ് പ്രദർശനത്തിനായി കുരുന്നുകൾ തയ്യാറാക്കി കൊണ്ടുവന്നത്.ആരോഗ്യദായകമായ നാടൻ പാനീയങ്ങൾ തയ്യാറാക്കുന്ന വിധം കുട്ടികൾ വിശദീകരിച്ചു. പ്രധാനധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു.അധ്യാപകരായ കെ.സഹല,കെ.റജില,ഇ.രാധിക,ടി.അബ്ദുൽ റഷീദ്,എ.കെ.ഷാക്കിർ,കെ.രജിത,പി.വി ത്വയ്യിബ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇