പുകയൂർ ജി. എൽ. പി യിൽ “പച്ചത്തുരുത്ത്.”

0


തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ. പി സ്കൂളിൽ ‘പച്ചത്തുരുത്ത് ‘ എന്ന പേരിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും പഠന വിധേയമാക്കുന്നതിനുമാണ് പദ്ധതി. ഈന്ത്, അശോകം, ഞാവൽ ,നെല്ലിക്ക പുളി ,വേങ്ങ, തുടങ്ങി അപൂർവങ്ങളായ സസ്യ ഇനങ്ങളും വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പരിപോഷിപ്പിക്കുന്നതിനുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന പച്ചക്കറി വിത്തിനങ്ങളുടെ കൃഷിയും ഉദ്യാനത്തിന്റെ ഭാഗമാകും.അധ്യാപകരായ ഇ.രാധിക,സി.ശാരി,രജിത, അധ്യാപക വിദ്യാർത്ഥികളായ നിമിഷ,ജിജിദ,ശാദി മുഹമ്മദ്, ഫാത്തിമ ഫിദ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.