വിദ്യാർത്ഥികൾക്ക് വിഷ രഹിത പച്ചക്കറി ഒരുക്കാൻ പുകയൂർ ജിഎൽപി സ്കൂൾ പിടിഎ.

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ഇനി വിദ്യാർത്ഥികൾക്ക് വിഷ രഹിത പച്ചക്കറി കഴിക്കാം.സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് ഈയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.പ്രധാന അധ്യാപിക പി.ഷീജ പദ്ധതി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സി.വേലായുധൻ,എം.പി.ടി.എ പ്രസിഡന്റ് പി.ജിജി പിടിഎ അംഗങ്ങളായ പി.ചന്ദ്രൻ, ജിനേഷ് ,അനിൽ,സാദിഖ്, മർസിയ,പി.ലിനി, കെ.സന്ധ്യ, പി.സുഹാസിനി,എൻ.പി ലളിത , സ്റ്റാഫ് സെക്രട്ടറി ഇ.രാധിക എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments are closed.