ഊണിന്റെ മേളം

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂൾ നാലാം വിദ്യാർത്ഥികൾക്കായി ക്ലാസിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി.ഊണിന്റെ മേളം എന്ന പാഠ ഭാഗത്തിന്റെ തുടർപ്രവർത്തനമായാണ് ക്ലാസ് മുറിയിൽ സദ്യമേളം ഒരുക്കിയത്.പരിപാടി പ്രധാനാധ്യാപിക പി.ഷീജ ഉദ്ഘാടനം ചെയ്തു.സാമ്പാർ, അവിയൽ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, കൂട്ടുകറി, പുളിയിഞ്ചി, ഓലൻ,കാളൻ, എരിശ്ശേരി, പുളിശ്ശേരി, പായസം തുടങ്ങി സദ്യയുടെ വിഭവങ്ങളെല്ലാം ഒന്നിച്ചപ്പോൾ രുചികരമായ സദ്യമേളത്തിന്റെ നവ്യാനുഭവമായി കുരുന്നുകൾക്ക്.സദ്യക്ക് ആവശ്യമായ വിഭവങ്ങളെല്ലാം വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരികയായിരുന്നു.അധ്യാപകരായ കെ.കെ റഷീദ്,പി.വി ത്വയ്യിബ,സി.ടി അമാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇