പുകയൂർ ജിഎൽപി സ്കൂളിൽ നാഗസാക്കി ദിനം ആചരിച്ചു

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂളിൽ നാഗസാക്കി ദിനം ആചരിച്ചു.വെള്ള പതാകകളിൽ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി പ്രദർശിപ്പിച്ചുകൊണ്ടും, യുദ്ധ വിരുദ്ധ റാലി നടത്തിക്കൊണ്ടും കുരുന്നുകൾ ദിനാചരണത്തെ വരവേറ്റു.പ്രഥമാധ്യാപിക പി.ഷീജ യുദ്ധ വിരുദ്ധ ദിന സന്ദേശം കൈമാറി.ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.അധ്യാപകരായ പി.ജിജിന,സി.ശാരി,രജിത, സുഷിത എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇