കർക്കിടക തകൃതി”പത്തിലക്കറി കൂട്ടി ഉണ്ണാം

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂളിൽ കുട്ടികൾക്കായി കർക്കിടക മാസ സ്പെഷ്യൽ ‘പത്തിലക്കറി’ ഉച്ചയൂണിനൊപ്പം വിളമ്പി.പഴയ കാല ഭക്ഷണത്തിന്റെ തനിമയും പ്രകൃതിദത്ത ആരോഗ്യദായകമായ ഇലക്കറികളുടെ ഗുണമേന്മയും അനുഭവിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു.മത്തനില,പയറില, തഴുതാമ,വെള്ളരിയില,ചേനയില,ചേമ്പില,തകര,ചീര, കഞ്ഞിത്തൂവ,കുമ്പളയില എന്നിവയാണ് ഈ ഗണത്തിൽ പെടുന്ന ഇല വർഗ്ഗങ്ങൾ .അധ്യാപകരായ കെ.സഹല,കെ .ജിജിന,സി.ശാരി,പി.വി ത്വയ്യിബ,കെ.രജിത, സുഷിത,ലളിത, എന്നിവരും രക്ഷിതാക്കളായ മർസിയ, സുഹാസിനി, സിന്ധു,അമ്മു തുടങ്ങിയവരും നേതൃത്വം നൽകി.

Comments are closed.