ദമ്പതികൾക്ക് ഡോക്ടറേറ്റ് : ഏ.ആർ നഗറിനും കൊടിഞ്ഞിക്കും അഭിമാനം
ഏ.ആർ നഗർ: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ദമ്പതികൾ അബ്ദുറഹിമാൻ നഗറിനും കൊടിഞ്ഞി ഗ്രാമത്തിനും അഭിമാനമായി. എ. ആർ. നഗറിലെ പുളിക്കത്തുമ്പയിൽ മുഹമ്മദ് ജുനൈസ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയതിന് പിന്നാലെയാണ് ഭാര്യ കൊടിഞ്ഞി സ്വദേശിനി എം.ആത്തിക്ക കെമിസ്ട്രിയിലും ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്, തിരൂരങ്ങാടി പി എസ് .എം.ഒ കോളേജിൽ ഫിസിക്ക്സ് ഗസ്റ്റ് ലക്ച്ചററാണ് ഡോ. ജുനൈസ്.
നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായ പി.ടി ഉസ്മാന്റെയും വേങ്ങര ബി ആർ സി സ്പെഷൽ എജ്യൂക്കേറ്റർ ഖൈറുന്നീസയുടെയും മകനാണ് ജുനൈസ്. കൊടിഞ്ഞി ഫാറൂഖ് നഗറിലെ മറ്റത്ത് ഹൈദരലി സൗജത്ത് ദമ്പതികളുടെ മകളാണ് ആത്തിക്ക.