വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ഭാഗമായി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തിരുന്നാവായ – പുത്തനത്താണി റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതല്ല. തിരുനാവായിൽ നിന്ന് തിരൂർ വഴിക്കോ കുറ്റിപ്പുറം വഴിക്കോ പുത്തനത്താണിയിലേക്കും തിരിച്ചും വണ്ടികൾ തിരിഞ്ഞു പോകേണ്ടതാണ്. കോലുപാലത്തുനിന്ന് വൈരങ്കോട് ഭാഗത്തേക്ക് വണ്ടികൾ കടത്തിവിടുന്നതല്ല. ഏഴൂർ റോഡിലൂടെ പോകുന്ന വണ്ടികൾ അല്ലൂർ റോഡിൽ വച്ച് തിരിഞ്ഞ് പുത്തനത്താണിയിലേക്ക് പോകേണ്ടതാണ്. ഇവിടങ്ങളിൽ എല്ലാം പോലീസ് ഔട്ട് പോസ്റ്റുകൾ ഉണ്ടായിരിക്കും. പോലീസുകാരോ വോളണ്ടിയർമാരോ പറയുന്ന ദിശയിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോ അറിയിച്ചു.╌

