ലഹരിവിമുക്ത യൗവനം ; വിളംബരജാഥയോടെ പി.എം.എസ്.ടി എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി
തിരൂരങ്ങാടി : കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ
” ഒപ്പരം” സപ്തദിന ക്യാമ്പിന് തുടക്കമായി.
വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂളിൽ വച്ച് നടക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലഹരിവിമുക്ത യൗവനം എന്ന മുദ്രാവാക്യമുയർത്തി വിളംബരജാഥയോടെ ആരംഭിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഢലം എം.എൽ.എ അബ്ദുൾ ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു.
വിദ്യാർത്ഥികൾ മദ്യത്തിനും ലഹരിവസ്തുക്കൾക്കും അടിമകളാവുന്നത് സ്ഥിരം കാഴ്ചയാണെന്നും സാമൂഹിക പ്രതിബദ്ധതയും സേവന മനസ്ഥിതിയുമുള്ള വിദ്യാർത്ഥികൾ അതിനു മുതിരരുത് എന്നും എൻ.എസ്.എസ് പോലുള്ള വിദ്യാർഥി കൂട്ടായ്മകൾ കലാലയത്തിനും സമൂഹത്തിനും ഒരുപോലെ ഗുണപ്രദമാകണം എന്നും അദ്ദേഹം ക്യാമ്പ് സന്ദേശം നൽകി.
മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സുഹ്രാബി മുഖ്യപ്രഭാഷണം നടത്തി.
പി.എം.എസ്.ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ. ഇബ്രാഹിം അധ്യക്ഷനായിരുന്നു.
മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ,
വി.ജെ.പള്ളി എ.എം യുപി സ്കൂൾ മാനേജർ പി.കെ മുഹമ്മദ് ഹാജി, കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി, വാർഡ് മെമ്പർമാരായ എം.എ ഖാദർ,സൽമ നിയാസ്, ജാസ്മിൻ മുനീർ, രമ, ഡോ.അബ്ദുറഹ്മാൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് താഹിർ കൂഫ,കടവത്ത് മൊയ്തീൻ കുട്ടി, ഹമീദ് മാസ്റ്റർ, മജീദ് മാസ്റ്റർ, എം.സി ബാവ ഹാജി , പി.എം.എസ്.ടി കോളേജിലെ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ.കെ.മുസ്തഫ, ഡോ.എം കൃഷ്ണകുമാർ, കോളേജ് യൂണിയൻ ചെയർമാൻ ഷുഹൈബ്
എന്നിവർ സാന്നിദ്ധ്യമറിയിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.അർഷദ് ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി ഷഹ്മ ഇ.സി നന്ദിയും അറിയിച്ചു.