*പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് 4 മണിയോടെ പരീക്ഷാഫലങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും. 82.95 ശതമാനമാണ് ഇത്തവണത്തെ വിജയം.ഇത്തവണ 4,32,436 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 വിദ്യാർത്ഥികളും, ഹ്യൂമാനിറ്റീസിൽ 74,482 വിദ്യാർത്ഥികളും, കൊമേഴ്സിൽ 1,08,109 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്.28,495 വിദ്യാർത്ഥികളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും, വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
