കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു…

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നതിന് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സ്ഥിതി അതി രൂക്ഷമാണെന്നും അതിനാല്‍ പ്ലസ് വണ്‍ പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. കേരളത്തില്‍ ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും സ്‌കൂളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളില്‍ 50 ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും അഭിഭാഷകന്‍ റസൂല്‍ ഷാ ചൂണ്ടിക്കാട്ടി. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷകളാണ് സുപ്രീം കോടതി റദ്ദാക്കിയത്.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.