മൂന്നിയൂരിൽ റോഡ് ശുചീകരണ പ്രവർത്തനങ്ങളുമായി PKVS

മൂന്നിയൂർ: റോഡിലെ ഗതാഗതത്തിന് തടസ്സമായി നിന്നിരുന്ന പൊന്തക്കാടുകൾ വെട്ടിയും ചപ്പ് ചവറുകൾ മാറ്റിയും ശുചീകരണ പ്രവർത്തനവുമായി രംഗത്തിറങ്ങിയ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയുടെ ( പി.കെ.വി. എസ് സിന്റെ )പ്രവർത്തനം ഏറെ പ്രശംസനീയമായി. കളത്തിങ്ങൽ പാറ, അരീപാറ, കുരു ഒടി, ശാന്തി നഗർ എന്നീ പ്രദേശങ്ങളിലെ റോഡുകളിലാണ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ആശ്വാസകരമാവുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ശുചീകരണ പ്രവർത്തനങ്ങൾ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദും ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.എം. റഫീഖും ചേർന്ന് ഉൽഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ വി.പി. ചെറീദ്, കൺവീനർ അശ്റഫ് കളത്തിങ്ങൽ പാറ, ട്രഷറർ സി.എം. ശരീഫ് മാസ്റ്റർ, സി.എ. കുട്ടി ഹാജി, എം. മൊയ്തീൻ മാസ്റ്റർ, വി.പി. അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.വി.പി. മുഹമ്മദ് ബാവ, വി.പി. പീച്ചു , സി.എം. ചെറീദ്, കെ.എം. ഹനീഫ, വി. റസാഖ്, കെ.ടി. ജാഫർ,സി.അബ്ദുറഹ്മാൻ, സി.എം. അബൂബക്കർ , വി.പി. ലത്തീഫ്, കല്ലാക്കൻ മുഹമ്മദ്,കൊല്ലഞ്ചേരി കോയ ,സി.ഹസ്സൻ നേത്രത്വം നൽകി.കുന്നത്ത് പറമ്പ് – ചുഴലി റോഡിൽ കുരു ഒടി ജംഗ്ഷനിൽ പി.കെ. വി.എസ് സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിറർ ദാറുത്തർബിയ കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ വി.പി. റാഷിദ് ബിൻ ഹംസ മുസ്ലിയാർ ഉൽഘാടനം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇