: താനൂരിൽ നടന്ന പ്രതിഷേധ കൂട്ടായ്മ പി കെ സൈനബ ഉദ്ഘാടനംനിർവഹിച്ചു .

താനൂർകേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും, മതരാഷ്ട്ര വാദത്തിനുമെതിരെ സിപിഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. താനൂരിൽ നടന്ന പരിപാടി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്തു. താനൂർ ഏരിയ കമ്മിറ്റിയംഗം കെ ടി ശശി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ഏരിയ സെക്രട്ടറി സമദ് താനാളൂർ, എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം എം അനിൽകുമാർ സ്വാഗതം പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇