fbpx

ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ റോയൽ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് ചെമ്മാടും ,
ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള “ലീപ് ടൂ ലൈഫ്” ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് സംഘടിപ്പിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ റോയൽ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് ചെമ്മാടും ,
ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററും സംയുക്തമായി ഭി ന്നശേഷി വിദ്യാർത്ഥികൾക്കുള്ള “ലീപ് ടൂ ലൈഫ്” ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് സംഘടിപ്പിച്ചു. ലൈലാസ് ഹോസ്പിറ്റൽ എം ഡി നസ്റുള്ള ഉദ്ഘാടനം നിർവ്വഹിച്ചു. എട്ടാം വാർഡ് കൗൺസിലർ ഹംസ പന്തലാംതൊടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുപ്പതോളം വരുന്ന കുട്ടികൾക്ക് റോയൽ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് ന്റെ കീഴിൽ കലാ കായിക പരിപാടികളും, മൊമെന്റോ വിതരണവും നിർവ്വഹിച്ചു. ക്ലബ്‌ പ്രസിഡണ്ട് പറവൈസ് കല്ലുപറമ്പൻ, സെക്രട്ടറി സാലിഹ് കെ. പി ട്രഷറർ ഹനീഫ. എം എൻ എന്നിവർ പ്രസംഗിച്ചു. ആസ്ഹറുദ്ധീൻ, ജലീൽ ഹാജി, റഷീദ്, ശംസുദ്ധീൻ, മൊയ്‌തീൻ റംഷാദ്, അസ്‌ലം, അയൂബ്, ബാപ്പുട്ടി, യൂനുസ്, മുസ്തഫ, ഹാരിസ്, മുബഷിർ, അമൻ ഫറാസ്, എന്നിവർ പങ്കെടുത്തു