*പാലച്ചിറമാട് മഹല്ല് ഗൈഡൻസ് സെൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ശിൽപശാല പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു

പാലച്ചിറമാട് മഹല്ല് ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ.സി, പ്ലസ് റ്റു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പാലിച്ചിറമാട് യു .പി സ്കൂളിൽ വച്ച് കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സി.കെ മൻസൂർ മാസ്റ്റർ കരിയർ ഗൈഡൻസ് ശിൽപശാലക്ക് നേതൃത്വം നൽകി, മഹല്ല് വൈസ് പ്രസിഡൻ്റ് ടി.പി മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ, മഹല്ല് സെക്രട്ടറി മുക്ര സുലൈമാൻ ഹാജി, വൈസ് പ്രസിഡൻ്റ് അലി മോൻ ചാലിൽ, ജോയിൻ്റ് സെക്രട്ടറി എ.സി. റസാഖ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൈഡൻസ് സെൽ കൺവീനർ അസൈനാർ സ്വാഗതവും ചെയർമാൻ കെ.കെ. കരീം നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇