പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023 -24 വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ ഫോം വിതരണ ഉദ്ഘാ ടനം ശ്രീമതി എംകെ.റഫീഖ നിർവഹിച്ചു
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023 -24 വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ ഫോം വിതരണ ഉദ്ഘാ ടനം ശ്രീമതി എംകെ.റഫീഖ (ബഹു: പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്, മലപ്പുറം) 2023 ജൂൺ1 വ്യാഴാഴ്ച മൂന്നു മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നിർവഹിച്ചു . ജില്ലയിൽ ആദ്യമായി വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾ അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതിന് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് തുടക്കംകുറിക്കുന്നു. മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെറിയ നടപടിക്രമങ്ങളിലൂടെ ആർക്കും അപേക്ഷ സമർപ്പിക്കാവുന്ന ലളിതമായ ഓൺലൈൻ അപേക്ഷ ഫോം ആണ് തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷ ഫോമിന്റെ വിതരണ ഉദ്ഘാടനം ബഹുമാന്യയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി M K Rafeekha അവർകൾ നിർവഹിച്ചു. അപേക്ഷാഫോം കൃത്യമായി പൂരിപ്പിക്കുന്നതിന് ഓരോ വാർഡിലും ഉള്ള സന്നദ്ധ സംഘടന പ്രവർത്തകർ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്ക് പഞ്ചായത്ത് പരിശീലനം നൽകും. സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കാനും, തെറ്റുകൾ തിരുത്താനും വീണ്ടും അവസരം ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ ആവശ്യമായ ഫോമുകളാണ് ഓൺലൈനിൽ ലഭ്യമാക്കുന്നത്. സഹായങ്ങൾക്ക് വാർഡ് മെമ്പർമാരെയോ, ADS ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്. ഹെൽപ്പ് ലൈൻ നമ്പർ: 9961347493.ലിബാസ് മൊയ്തീൻ പ്രസിഡണ്ട്, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത്Peechava Ceekey Rashid Cherichi Musthafa Kalathingal Shareef Cheemadan Jasna Poozhithara Safvan Pappali Shamsu Puthuma Koottayi Mansoor Manu Akbar Bellari Shaju Kattakath
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇