*പെരുമണ്ണ ക്ലാരി പഞ്ചായത്ത് കേരളോത്സവം അവാര്‍ഡ് ദാനം ബഹിഷ്കരിച്ച് “ബുള്ളറ്റ് ക്ലബ്” ചെട്ടിയാകിണര്‍

.* *പെരുമണ്ണ ക്ലാരി :*2023 – 24 സാമ്പത്തിക വര്‍ഷം പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് നടത്തിയ കേരളോത്സവം സമ്മാനദാനം ബഹിഷ്കരിച്ച് നിലവിലെ ഓവറോള്‍ ജേതാക്കളായ ബുള്ളറ്റ് ചെട്ടിയാൻകിണര്‍. കലാ കായിക മത്സരങ്ങളില്‍ 243 പോയിന്റ് നേടി ബുള്ളറ്റ് ചെട്ടിയാൻകിണര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരളോത്സവം 2023 ല്‍ 212 പോയിന്റ് നേടി യൂണിവേഴ്സൽ പറമ്പില്‍ പീടിക രണ്ടാം സ്ഥാനവും 188 പോയിന്റ് നേടി HMSC കോഴിച്ചെന മൂന്നാം സ്ഥാനവും നേടി.എന്നാല്‍ കേരളത്തിലെ മറ്റു പഞ്ചായത്തുകളില്‍ നിന്നും വിപരീതമായി ഓവറോള്‍ ജേതാക്കള്‍ക്ക് കിരീടം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബുള്ളറ്റ് ക്ലബ് അവാര്‍ഡ് ദാനം ബഹിഷ്കരിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇറക്കിയ മാനുവല്‍ പ്രകാരം ഓവറോൾ ചാമ്പ്യൻഷിപ് എന്നത് എല്ലാ വര്‍ഷങ്ങളിലും എല്ലാ പഞ്ചായത്തുകളിലും നൽകുന്നതാണ്. എന്നാല്‍ ഈ നിയമത്തെ കാറ്റില്‍ പറത്തിയാണ് പെരുമണ്ണ പഞ്ചായത്ത് ഭരണസമിതി നിയമ വിരുദ്ധമായി കലാ മത്സരങ്ങല്‍ക്ക് വേറെയും കായിക ഇനങ്ങൾ ക്ക് വേറെയും ചാമ്പ്യൻഷിപ് വെച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിഡണ്ട് ലീബാസ് മൊയ്തീൻ, സെക്രട്ടറി ബിജു എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. നേരത്തെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധവും സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ ഈ അനാസ്ഥക്ക് എതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ക്ലബ് ഭാരവാഹികളുടെ തീരുമാനം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇