താനൂർപൂരപ്പുഴ ബോട്ട് അപകടം ഒരാൾ കൂടി അറസ്റ്റിൽ.
എളാരംകടപ്പുറം സ്വദേശി ചെമ്പന്റെ പുരക്കൽ റിൻഷാദി(19)നെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വെള്ളിയാഴ്ച താനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബോട്ട് ജീവനക്കാരനും, ബോട്ടുടമ നാസറിന്റെ സഹോദരി പുത്രനുമാണ് റിൻഷാദ്. ഇതോടെ സംഭവത്തിൽ പത്തുപേർ പിടിയിലായി. അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടുടമ പാട്ടരകത്ത് നാസർ (54), അപകട ദിവസം ബോട്ട് ഓടിച്ചിരുന്ന ഡ്രൈവർ വാളപ്പുറത്ത് ദിനേശൻ (45), ബോട്ടുടമയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പാട്ടരകത്ത് സലാം (53), പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ജീവനക്കാരായ എളാരംകടപ്പുറം സ്വദേശി വടക്കയിൽ സവാദ് (41), താനൂർ സ്വദേശി കൈതവളപ്പിൽ ശ്യാംകുമാർ (35), അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കൽ ബിലാൽ(32), ബോട്ടിന്റെ മാനേജർ താനൂർ സ്വദേശി മലയിൽ അനിൽകുമാർ (48) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. സർക്കാർ തീരുമാനിച്ച ജുഡീഷ്യൽ അന്വേഷണത്തിനായി നിയോഗിച്ച റിട്ട.ഹൈക്കോടതി ജസ്റ്റിസ് വി കെ മോഹനൻ കഴിഞ്ഞ ദിവസം സ്വകാര്യ സന്ദർശനം നടത്തിയിരുന്നു. ഫോറാൻസിക് വിഭാഗവും പരിശോധന നടത്തി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
