ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

0

ഒളകര: പുകയൂർ: അനുദിനം വർദ്ധിച്ച് വരുന്ന ലഹരിക്കെതിരെ പെരുവള്ളൂർ പഞ്ചായത്തിലെ വാർഡ് 8, 9 എന്നിവടങ്ങളിലെ പൗരൻ മാരുടെയും, പുകയൂർ മേഖലയിലെ ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ ഒളകര പാടത്ത് ജനകീയ കൂട്ടായ്മ എന്ന പേരിട്ട് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: അബ്ദുൾ കലാം മാസ്റ്ററുടെ മേൽനോട്ടത്തിൽ ജനകീയ വലയം തീർത്തു .ദുര ദൂരം പ്രദേശത്ത് നിന്ന് എത്തുന്ന ലഹരി മാഫിയയെ കൊണ്ട് പാടത്തെ കൃഷ്ക്കാരും, അംഗനവാടി വിദ്യാർത്ഥികളും, ഒളകര GLPS ലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും വഴിയാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണ് ,ഇതിന് ശ്വാശ്വതമായ ഒരു പരിഹാരം തേടിയാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്, പ്രസ്തുത കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: അബ്ദുൾ കലാം മാസ്റ്റർ ഉത്ഘാടനം ചെയ്തു .ശ്രീ: ബിജു പാരോൾ പ്രിവൻ്റീവ് ഓഫീസർ (വിമുക്തി ജില്ലാ ലെയ്സൺ ഓഫീസർ) എക്ലൈസസ് റേഞ്ച് ഓഫീസർ പരപ്പനങ്ങാടി ബോധവത്കരണ ക്ലാസ് എടുത്തു.വാർഡ് മെമ്പർമാരായ ശ്രീമതി:  തസ്ലീന സലാം, ശ്രീ: പൂങ്ങാടൻ സൈതലവി, ശ്രീ: ഇബ്രാഹിംമൂഴിക്കൻ എന്നിവരും, കൂടാതെ കെ.എം.പ്രദീപ്കുമാർ, അസീസ് മാസ്റ്റർ, എന്നിവരും സംസാരിച്ചു …

Leave A Reply

Your email address will not be published.