തയ്യാല മേല്പാലം പണി ജനങ്ങളുടെ ദുരിതയാത്ര മന്ത്രി ഇടപെടണം

താനൂർ തയ്യാല റോഡ് മേല്പാലം പണി തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു പണി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ് ഓലപ്പീടിക വഴി റെബറയ്സഡ് റോഡിലൂടെ താനൂരിൽ എത്താൻ തയ്യാല റോഡിൽ നിന്നും ‘പത്ത് കിലോമീറ്റർ ചുറ്റണംകുന്നുംപുറം സ്ക്കൂൾ പടി താനൂരിൽ എത്താൽ എട്ട് കിലോമീറ്റർ ചുറ്റി വേണം എത്താൻഎന്നാൽ തയ്യാല റോഡ് നമ്പീശൻേ റോഡ് ചിറക്കൽ ഓവുപാലം വഴി ചെറിയ കാറുകൾ ഓട്ടോറിക്ഷ ബൈക്കുകൾ എത്താൻ മൂന്ന് കിലോമീറ്റർ ചുറ്റിയാൽമതി എന്നിരിക്കെ നഗരസഭയുടെ കയ്യിലുള്ള ചിറക്കൽ മുതൽ നമ്പീശൻ റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്ക്കരമാണ്ബദൽ റോഡ് എന്ന നിലയിൽ നഗരസഭ ഫണ്ട് കണ്ടെത്തി റോഡിലെ അറ്റകുറ്റപണികൾ തീർക്കേണ്ടതായിരുന്നു എന്നാൽ നഗരസഭ അതിനു വേണ്ട ഫണ്ടുകൾ ഇന്നും നീക്കിവെച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതിഎന്നാൽ അടുത്ത മാസം 15ാം തീയതി ബൈക്കിനും ഓട്ടോറിക്ഷകൾക്കും കടന്നു പോകാൻ റെയിൽവെ ഗേറ്റ് താല്ക്കാലികമായി തുറന്ന് കൊടുക്കുമെണ് റെയിൽവെയും ആർ.ബി.ഡി.സി.യും പറഞ്ഞതു പ്രകാരം മന്ത്രി വി.അബ്ദുറഹിമാനും അടുത്തമാസം ഗെയിറ്റ്തുറന്ന് കൊടുക്കുമെന്ന് പറഞ്ഞിരുന്നുഗെയിറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏഴാം തീയതി വ്യാപാരി വ്യവസായി ഹർത്താലും സമരവും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്ഒരാഴ്ച മുമ്പ് നഗരസഭയിൽ പ്രവർത്തനമാരംഭിക്കുന്ന ആരോഗ്യ സബ് സെൻ്ററിൻ്റെ ഉദ്ഘാടനത്തിനായി താനൂരിൽ വന്ന ഇ ടി മുഹമ്മദ് ബഷീർ എം.പി.യെ താനൂരിലെ വ്യാപാരി ഭാരവാഹികളും ലീഗ് നേതാക്കളും പണി നടന്നു കൊണ്ടിരിക്കുന്ന മേല്പാലം സന്ദർശിച്ചത് വാർത്തയാവുകയും എം.പി. ഇടപെടുമെന്നും പറഞ്ഞിരുന്നുഅതിനിടക്കാണ് പാലക്കാട് റെയിൽവെ ഡിവിഷൻ മാനേജർ മലപ്പുറം ജില്ലാ കലക്ടർക്ക് എഴുത്തയച്ചിരിക്കുന്നത് താല്ക്കാലികമായി ഇരുചക്രവാഹനങ്ങൾക്ക് ഗെയിറ്റ് തുറന്ന് കൊടുക്കാൻ പറ്റുകയില്ല’ എന്നും ട്രാഫിക് കൂടുതൽ ഉള്ളതാണ് കാരണമെന്നും പറയുന്നത്എന്നാൽ ദുരിതയാത്രയിൽ നിന്നും യാത്രക്കാർക്ക് ആശ്വാസമാവാൻ റെയിൽവെ ഗെയിറ്റ് താല്ക്കാലികമായി തുറക്കുന്നതിന് മന്ത്രി വി.അബദുറഹിമാനും മുഖ്യമന്ത്രിയും ഇടപെടണ മെന്നാണ് താനൂർ റെയിൽവെ ഡവലപ്പ് കമ്മറ്റിയുടെ ആവശ്യം
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കേയിൽ
+91 93491 88855