പെന്‍ഷന്‍ ഇന്‍സെന്‍റീവ് ; ജീവനക്കാരെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: സി.ഇ.ഒ
മലപ്പുറം: സാമുഹ്യ ക്ഷേമപെന്‍ഷന്‍ ഇന്‍സെന്‍റവ് അനുവദിച്ചെന്ന ഉത്തരവ് ഇറക്കി സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) ജില്ലാ കമ്മിറ്റി ആരോപിച്ചു. ധനകാര്യ വകുപ്പ് പെന്‍ഷന്‍ ഇന്‍സെന്‍റീവ് അനുവദിച്ചെന്ന ഉത്തരവ് ഇറക്കി ഒരു മാസം കഴിഞ്ഞിട്ടും ഇന്‍സെന്‍റീവ് അനുവദിക്കാന്‍ സര്‍ക്കാറിന് ആയിട്ടില്ലെന്ന് സി.ഇ.ഒ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷത്തെ ഇന്‍സെന്‍റീവ് കുടിശ്ശികയാണെന്നും പെന്‍ഷന്‍ വിതരണം ചെയ്തതിലും കോവിഡ് കാല ആനുകൂല്യം വീടുകളിലെത്തിച്ച് വിതരണം ചെയ്തതിനുള്ള ഇന്‍സെന്‍റീവും ഇതുവരെയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സഹകരണ ജീവനക്കാര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനുവദിക്കാതെയും വെട്ടികുറച്ചും സര്‍ക്കാര്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സി.ഇ.ഒ ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി നിഷേധിക്കുന്ന സര്‍ക്കാറിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സി.ഇ.ഒ സംഘടിപ്പിക്കാനും യോഗം തീരൂമാനിച്ചു. പ്രസിഡന്‍റ് എം.കെ.മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി അനീസ് കൂരിയാടന്‍ വി.പി. അബ്ദുൽ ജബാർ, നൗഷാദ് പുളിക്കല്‍, കെ.പി.അബ്ദുല്‍ ജബാര്‍,ഹുസൈന്‍ ഊരകം,എം.ജുമൈലത്ത്,സാലിഹ് മാടമ്പി,ഉസ്മാന്‍ തെക്കത്ത്, ടി.പി.ഇബ്രാഹീം,വി. അബ്ദുറഹിമാന്‍, എം.പി.ഫസലുറഹിമാന്‍,ടി.യു.ഉമ്മര്‍,കെ.അബ്ദുല്‍ അസീസ്, വി.എന്‍.ലൈല പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇