അനുവദിച്ച പെന്‍ഷന്‍ ഇന്‍സെന്‍റീവ് ഉടന്‍ വിതരണം ചെയ്യണം: സി.ഇ.ഒ

തിരൂരങ്ങാടി : സര്‍ക്കാര്‍ അനുവദിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ ഇന്‍സെന്‍റീവ് ഉടന്‍ അനുവദിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങി ഒരു മാസമായിട്ടും ഇന്‍സെന്‍റീവ് ലഭിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.ഇന്‍സെന്‍റീവ് അനുവദിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരണിക്കണം. താലൂക്കില്‍ എ പ്ലസ് നേടിയ ജീവനക്കാരുടെ മക്കളെ ആദരിക്കാനും വനിത സംഗമം നടത്താനും യോഗം തിരൂമാനിച്ചു. യോഗം സി.ഇ.ഒ ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്‍റ് ശാഫി പരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഹുസൈന്‍ ഊരകം,കെ.ടി.മുജീബ് പെരുേ,സുബൈര്‍ ചെറ്റിപ്പടി, പി.കെ.ഹംസ തിരൂരങ്ങാടി ,ആസിഫ് മൂന്നിയൂര്‍,വി.പി.സുബൈര്‍,സെമീര്‍ കുറ്റാളൂര്‍, യഹ്‌യ പറപ്പൂര്‍ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇