കുരുന്നുകളുടെ പായസ മേള ശ്രദ്ധേയമായി

0

ഏ.ആർ നഗർ: കൊതിയൂറുന്ന രുചിയുടെ രഹസ്യം തേടിയുള്ള പഠനപ്രവർത്തനത്തിനിടെ ഇരുമ്പുചോല എ.യു.പി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ പായസ മേള ശ്രദ്ധേയമായി.രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗം പഠിക്കുന്നതിനിടെയാണ് പായസ മേളയുടെ ആശയം ഉയർന്നത്. രക്ഷിതാക്കളും കൂടി സഹകരിച്ചതോടെയാണ് സ്കൂളിൽ ഇന്നലെ പായസ മേള ഒരുങ്ങിയത്.ആഹാരത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും പ്രതിപാദിക്കുന്നതാണ് പാഠഭാഗം .നിറവും മണവും ചേർത്തുണ്ടാക്കുന്നവ ഒഴിവാക്കണമെന്ന നല്ല ശീലം ആരോഗ്യത്തിന് നല്ലതാണെന്ന പാഠവും പഠിച്ച് നാല് കൂട്ടം പായസവും കുടിച്ചാണ് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയത്.അടപ്പായസം, കിച്ചടി പരിപ്പ്, സേമിയ, ഗോതമ്പ് എന്നീ പായസമാണ് ക്ലാസിൽ വിളംബിയത്.പായസ മേള സ്കൂൾ മാനേജർ എം മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അബ്ദുറഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.ഷാഹുൽ ഹമീദ്, , പി.അബ്ദുൽ ലത്തീഫ് ,ടി.പി അബ്ദുൽ ഹഖ്, എന്നിവർ സംസാരിച്ചു. ക്ലാസ് കോ-ഓഡിനേറ്റർ ടി.ജെൽസി, വി.സലീന.കെ. തസ്ലീമ, കെ. ലബീബ, കെ.ടി തസ്ലീന എന്നിവർ നേതൃത്വം നൽകി.

പടം :ഇരുമ്പുചോല എ യു പി സ്കൂളിൽ നടന്ന പായസ മേള

Leave A Reply

Your email address will not be published.