മാത്യു കദളിക്കാടിൻ്റെ വിയോഗത്തിൽ മലപ്പുറത്തെ പൗരാവലി അനുശോചിച്ചു

മലപ്പുറം: മുതിർന്ന പത്രപ്രവർത്തകൻ മാത്യു കദളിക്കാടിൻ്റെ നിര്യാണത്തിൽ മലപ്പുറത്തെ പൗരാവലി അനുശോചിച്ചു. മലപ്പുറം പ്രസ്ക്ലബ്ബും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയായ സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി ആയാണ് യോഗം സംഘടിപ്പിച്ചത്. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയ പത്രപ്രവർത്തകനായിരുന്നു മാത്യു കദളിക്കാടെന്നും ആശയപരമായി താൻ എതിർക്കുന്നവരോടു പോലും സ്നേഹപൂർവ്വം ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രസിഡൻറ് വിമൽ കോട്ടയ്ക്കൽ ആദ്ധ്യക്ഷ്യം വഹിച്ചു. എസ്.ജെ. എഫ്. കെ. ജില്ലാ പ്രസിഡൻറ് വീക്ഷണം മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.പി. എം. ജില്ലാ സെക്രട്ടറി ഇ. എൻ. മോഹൻ ദാസ് , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ. എൻ. എ ഖാദർ , സി. പി. എം ജില്ലാ കമ്മിറ്റിയംഗം വി. പി. അനിൽ , ബി. ജെ. പി. ദേശീയ സമിതിയംഗം സി. വാസുദേവൻ മാസ്റ്റർ, ഐ. എൻ. എൽ സംസ്ഥാന പ്രസിഡൻറ് കെ. പി. ഇസ്മായീൽ, കാടാമ്പുഴ മൂസ, പരി ഉസ്മാൻ കവികളായ മണമ്പൂർ രാജൻ ബാബു, ജി.കെ. രാം മോഹൻ, സംഗീതജ്ഞൻ ശിവദാസ് വാരിയർ, നാടക സംവിധായകൻ എൻ. ബി. എ. ഹമീദ്, സിനിമാ സംവിധായകൻ റജി നായർ, കെ. എൻ.ഇ. എഫ് ജില്ലാ പ്രസിഡൻറ് ഇസ്മയിൽ, മുൻ നഗരസഭാ ഉപാദ്ധ്യക്ഷ കെ.എം. ഗിരിജ, മുതിർന്ന പത്ര പ്രവർത്തകരായ സലീം ഐ ദി ദ് തങ്ങൾ, ഫ് റാൻസിസ് ഓണാട്ട്, കെ. പി.ഒ. റഹ്മത്തുള്ള, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, ഇ. കുഞ്ഞിമുഹമ്മദ് സംസാരിച്ചു. എസ്. ജെ. എഫ് കെ. ജില്ലാ സെക്രട്ടറി എൻ. വി. മുഹമ്മദ് അലി സ്വാഗതവും, പ്രസ് ക്ലബ്ബ് സെക്രട്ടറി സി.വി.രാജീവ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കേ യിൽ

+91 93491 88855