താനൂർ നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടന്നു

താനൂർ നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടന്നു. മണ്ഡലത്തിലെ പട്ടയ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ താനൂർ വ്യാപാര ഭവനിൽ യോഗം ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നു വരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡല തല യോഗം നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയം യോഗം ചർച്ച ചെയ്തു. വില്ലേജ് തലത്തിൽ വിപുലമായ യോഗം വിളിച്ച് ചേർക്കുന്നതിനും പട്ടയ അസംബ്ലി തീരുമാനിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,നഗരസഭാ ചെയർമാൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, LR ഡെപ്യൂട്ടി കളക്ടർ ശ്രീ. പി. അൻവർ സാദത്ത്, തിരൂർ RDO, തിരൂർ തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇