പാത്ത് വേ – സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം പി.എം.എസ്.ടി യിൽ സമാപിച്ചു.

തിരൂരങ്ങാടി: കേരളസർക്കാർ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് പദ്ധതിയായ പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ത്രിദിന ക്യാമ്പിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം പി.എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വുമൺ ഡവലപ്മെന്റ് സെല്ലിന്റെയും വേങ്ങര മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. വൈകുന്നേരം 4.45ന് കുണ്ടൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ശിഹാബ് ഒള്ളക്കൻ സമാപന പരിപാടിയുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ന്യൂനപക്ഷ യുവതീയുവാക്കളെ ആരോഗ്യകരവും സന്തോഷകരവുമായ കുടുംബജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പാത്ത് വേയെന്ന സർക്കാർ പദ്ധതിയുടെ ലക്ഷ്യമെന്നും, കുടുംബ ജീവിതത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അവർ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി,അഡ്വക്കേറ്റ് മുബഷിർ എന്നിവർ സമാപന പരിപാടിയിൽ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി സാമൂഹിക ക്ഷേമകാര്യ വിദഗ്ദ്ധർ നടത്തിയ ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ വിദ്യാർത്ഥികൾ രേഖപെടുത്തി.സമാപന പരിപാടിയിൽ കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് വിഭാഗം അധ്യാപിക കെ ജാബിറ ഫർസാന സ്വാഗതവും ആറാം സെമെസ്റ്റർ സൈക്കോളജി വിദ്യാർത്ഥി സി അശ്വതി നന്ദിയുമറിയിച്ചു.