പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം.ചിട്ടയായ പ്രവർത്തനവുമായി വിരുന്നൂട്ടി ഭക്ഷണ കമ്മറ്റി

.തിരൂരങ്ങാടി: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ മൽസരാർത്ഥികളായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും കൂടെ വരുന്ന അദ്ധ്യാപകർക്കും വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർക്കും മറ്റു ഒഫിഷ്യലുകൾക്കും സുഭിക്ഷമായ ഭക്ഷണം നൽകി മാതൃകയാവുകയാണ് കലോൽസവ ഭക്ഷണ കമ്മറ്റി . മൂവായിരം പേർക്കുള്ള ഭക്ഷണവും പായസവുമാണ് ഇവിടെ തയ്യാറാക്കുന്നത്.അദ്ധ്യാപ സംഘടനയായ കെ.പി. എസ്. ടി. എ. ക്കാണ് ഭക്ഷണ വിതരണ ചുമതല. നൂറോളം അദ്ധ്യാപകരും വളണ്ടിയർമാരും ഭക്ഷണ വിതരണത്തിന് കർമ്മനിരതമായി രംഗത്തുണ്ട്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് ഭക്ഷണവിതരണം നടക്കുന്നത്. ഭക്ഷണം കഴിക്കാൻ സ്റ്റീൽ പ്ലെയിറ്റും വെള്ളം കുടിക്കാൻ സ്റ്റീൽ ഗ്ലാസുമാണ് നൽക്കുന്നത്. 1999 മുതൽ വിവിധ കലോൽസവങ്ങൾക്ക് ഭക്ഷണം തയ്യാറാക്കിയിട്ടുള്ള അച്ചനമ്പലം ടി.ടി. ബാലന്റെ നേത്രത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. ഭക്ഷണ വിതരണത്തിന് മികച്ച ക്രമീകണമാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം വിളമ്പുന്നത് അദ്ധ്യാപകർ തന്നെയാണ്.ഇവിടെ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നവർ വയറിനൊപ്പം മനസ്സും നിറഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങുന്നത്. കലോൽസവത്തിനെത്തുന്ന വിശിഷ്ടാഥിതികളും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണ വിതരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ചിട്ടയായ പ്രവർത്തനം ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഷമീർ . ടി.എസ്, അക്ബറലി . എ.വി, മനോജ്, ഷറഫലി . എ.വി, റോയി, എൻ. അബ്ദുള്ള, അനൂജ, സുഷമ, ജെസി, ഷക്കീല, ലത, അനഘ എന്നീ അദ്ധ്യാപകരുടെ നേത്രത്വത്തിലാണ് ഭക്ഷണ വിഭാഗം പ്രവർത്തിക്കുന്നത്.എട്ട് വേദികളിലായി നാല് ദിവസം നീണ്ട്നിന്ന സ്കൂൾ കലോൽസവം ഇന്ന് വ്യാഴം സമാപിക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇