fbpx

പറവകൾക്കും ദാഹജല കുടങ്ങളൊരുക്കിപരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മ

പരപ്പനങ്ങാടി: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാൽ പ്രതിസന്ധിയിലായ പക്ഷികൾക്കും പറവകൾക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പ്രവർത്തകർ നാടിന് മാതൃകയായി. തങ്ങൾ സ്ഥിരമായി പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി ആശ്രയിക്കുന്ന ചുടലപ്പറമ്പ് മൈതാനത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പ്രവർത്തകരും കുട്ടികളും ദാഹജല കുടങ്ങൾ നിർമ്മിച്ചത്. കൂടാതെ മെമ്പർമാരുടെയും കായിക പരിശീലനം നടത്തുന്ന കുട്ടികളൂടെ വീടുകളിലും കിളികൾക്ക് ദാഹജല പോട്ടുകൾ നിർമ്മിച്ചിട്ടുണ്ട്.കൺവീനർ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ഷമേജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കബ്സൂൾ ഗ്രൂപ്പ് എം ഡി കബീർ മച്ചിഞ്ചേരി നിർവ്വഹിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കേലച്ചൻ ക്കണ്ടി, കുഞ്ഞിമരക്കാർ പി.വി , സന്ദീപ് ടി.കെ. കബീർ പരപ്പനങ്ങാടി , ഷീബ.കെ എന്നിവർ ആശംസകൾ അറിയിച്ചു. *