ഒറ്റയ്ക്കല്ല ഒപ്പമുണ്ട്”പരപ്പനങ്ങാടി നഗരസഭ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.

“രോഗിയാണ് താരം – രോഗീ കേന്ദ്രീകൃത പാലിയേറ്റിവ് പരിചരണം വിഭാവനം ചെയ്യുന്നത് വീടുകളിലെ സമഗ്ര പരിചരണമത്രെ. വീടാണ് പരിചരണ കേന്രം. വീട്ടുകാർ പരിചാരകരും. സന്നദ്ധ പ്രവർത്തകർ വീട്ടുകാരെ പരിചരണത്തിന്റെ വിവിധ വശങ്ങൾ പരിശീലിപ്പിക്കുന്നു. സന്നദ്ധ പ്രവർത്തകരാണ് ഗൃഹ കേന്ദ്രീകൃത പരിചരണത്തിന്റെ അടിതട്ടിലുളള ഘടകം.രോഗാവസ്ഥ രോഗിയുടെ കുറ്റമല്ല, രോഗീ പരിചരണം സമൂഹത്തിന്റെ ബാധ്യതയാണ് എന്ന സന്ദേശവുമായി പരപ്പനങ്ങാടി നഗരസഭ നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനുവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് നന്ദിയും പറഞ്ഞുതൃശ്ശൂരിലെ തിരൂർ ഉള്ള “പാലിയേറ്റീവ് കെയർ ഫോർ ഓൾ” എന്ന സംഘടനയുടെ പ്രസിഡണ്ടും, തൃശ്ശൂർ ഇൻസ്റ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിന്റെ സജീവ പ്രവർത്തകനും, റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പലുമായ കേരളത്തിലെ പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ പ്രഗത്ഭനായ പരിശീലകൻ വി.ബലരാമൻ പരിശീലനത്തിന്റെ മുഖ്യ ട്രൈനർ ആയിരുന്നു. ഒപ്പം സഹ ട്രൈനറായി ആർ.രാജേന്ദ്രനുമുണ്ടായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി.ഷാഹുൽഹമീദ് മുഖ്യാതിഥിയായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ.പി.വി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എ.നഫീസ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ്.അരുൺ, പി.ഹരികൃഷ്ണൻ, പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു, ഷമീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഡിവിഷൻ കൗൺസിലർമാർ, പി.ആർ.ഒ/ലെയ്സൺ ഓഫീസർ ധനയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോയ്.എഫ്, പ്രദീപ്കുമാർ, രജില.പി, അശ്വതി, താഹിറ, സുബിദ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ജിഷി.പി, മഞ്ജു.എസ്.ദേവ, സന, നിഷാന എം.എൽ.എച്.പി നഴ്സുമാരായ പൂജ, ഹൃദ്യ, ഷീബ, സൂര്യ, അമൃത, അനില സെക്കൻഡറി പാലിയേറ്റീവ് കെയർ നേഴ്സ് സരിജ.സി, ഫിസിയോതെറാപ്പിസ്റ്റ് ജസീന.ഇ.പി, പ്രൈമറി പാലിയേറ്റീവ് കെയർ നഴ്സ് പൂർണിമ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments are closed.